ഇന്ന് മനുഷ്യൻ ഇഷ്ടപ്പെടാത്ത ഒന്നാണ് ശാസന. ആരും ആരുടെയും ഉപദേശം കേൾക്കാൻ തയ്യാറാകുന്നില്ല. തെറ്റുകൾ കണ്ടാൽ അതു തിരുത്തേണ്ട ബാധ്യത ഓരോരുത്തർക്കുമുണ്ട്. അതു ചെയ്യുന്നതിനു പകരം ഉപദേശം നൽകുന്നവരെ വെറുക്കുന്നത് നന്നല്ല. ദൈനംദിന മനുഷ്യജീവിതത്തിൽ തിരുത്തൽ ആവശ്യമുള്ള ധാരാളം മേഖലകളുണ്ട്. അതു ചെയ്യാതെ വരുമ്പോഴാണ് ശാസിക്കേണ്ടി വരുന്നത്. നിങ്ങൾ നല്ലവരായി കാണുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളുടെ നന്മയെ ഓർത്തു ശാസിക്കുന്നതെന്നു ഓർക്കുക. തെറ്റു കാണുമ്പോൾ ആരെങ്കിലും മൗനമായിരിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവർ തെറ്റിനു കൂട്ടുനിൽക്കുന്നു എന്നല്ലേ, അപ്പോൾത്തന്നെ ചിലർ എങ്കിലും പലതും കണ്ടില്ല എന്നു നടിക്കുകയാണ്. അതു ശരിയല്ല. യഥാർത്ഥ സ്നേഹം മുഖം നോക്കാതെ തെറ്റിനെക്കുറിച്ചു ബോധ്യം നൽകുന്നതാണ്. മറച്ചു വയ്ക്കുന്ന സ്നേഹം യഥാർത്ഥമല്ല. സ്നേഹിക്കപ്പെടുന്ന വ്യക്തിയുടെ കുറവുകൾ ചൂണ്ടിക്കാണിക്കുകയും ശാസിക്കുകയും വേണം. ആ ശാസനയുടെ ഉദ്ദേശ്യം നിങ്ങളുടെ നന്മ മാത്രമാണ്. തെറ്റു തിരുത്തുന്നവർക്കു മാത്രമേ ഉന്നതങ്ങളിൽ എത്താൻ കഴിയൂ. യഹോവാഭക്തിയുള്ളവന്റെ സ്നേഹം എപ്പോഴും ഇങ്ങനെ ആയിരിക്കേണം.
ധ്യാനം: സദൃ 27
ജെ പി വെണ്ണിക്കുളം