കോവിഡ് സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശം, കേരളത്തിൽ 7 ജില്ലകൾ അടച്ചിടും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ അവശ്യ സേവനങ്ങള്‍ മാത്രമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി.
കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറ്റുജില്ലകളില്‍ കൂടി ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകും.
കൊറോണ വൈറസ് (കോവിഡ്-19) വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊറോണ സ്ഥിരീകരിച്ച ജില്ലകള്‍ സമ്ബൂര്‍ണമായും അടച്ചിടുന്നു. ഇതോടെ കേരളത്തിലെ ഏഴു ജില്ലകള്‍ ഈ മാസം 31 വരെ അടച്ചിടും.
തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളാണ് അടച്ചിടുന്നത്. ഈ ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.