ശാരോൻ സൺഡേ സ്കൂൾ നാഷണൽ ക്യാമ്പ് മാറ്റിവച്ചു
തിരുവല്ല: ലോകവ്യപകമായി വ്യാപിക്കപെട്ട കോവിഡ് -19 എന്ന പകർച്ചവ്യാധി പൂർണമായു൦ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ സൺഡേ സ്കൂളിൻ്റെ പ്രവർത്തനങ്ങളു൦ പരിമിതപ്പെടുത്താൻ ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നു. പകർച്ചവ്യാധി അതിവേഗ൦ നിയന്ത്രണ വിധേയമാകുന്നതിനായി നാ൦ തുടർന്നും പ്രാർത്ഥിക്കണമെന്നും, അതോടൊപ്പം രോഗ വ്യാപനം തടയുന്നതിനായി ബഹു: സർക്കാരു൦ സഭാനേതൃത്വവും സമയാസമയങ്ങളിൽ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിന് നാം ഏവരു൦ ബാദ്ധ്യസ്ഥരാണെന്നും സണ്ടേസ്കൂൾ അസോസിയേഷൻ അറിയിച്ചു.
ഈ പ്രത്യേക സാഹചര്യത്തിൽ ഏപ്രിൽ 13, 14, 15 തീയതികളിൽ അടൂർ മാർത്തോമാ യൂത്ത് സെൻ്ററിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന ശാരോൻ സൺഡേ സ്കൂൾ നാഷണൽ ക്യാമ്പ് മാറ്റിവയ്ക്കാൻ സണ്ടേസ്കൂൾ അസ്സോസിയേഷൻ തീരുമാനിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.