കവിത: ഒരു വീണ്ടെടുപ്പ് | ബെന്നി ജി മണലി

ആരോരുമില്ലാതെ ആടി ഉലയുന്ന പടകിൽ നിന്നെന്നെ
മറുകര ചേർക്കുന്ന രക്ഷകനേശു
മുങ്ങിയും പൊങ്ങിയും താഴുമീ ആഴിതൻ നടുവിൽ
ശാന്തത തീർക്കുന്ന എൻ പ്രാണ രക്ഷകൻ

മറുകര തന്നിൽ ഞാൻ ഏകനെന്നാണറിഞ്ഞു
എന്നെ തേടി വന്നീ തിരമാലകൾ താണ്ടി
കല്ലറകൾകുള്ളിൽ തേങ്ങിയ എന്നെ നീ
മർത്യനായി ശുദ്ധ മനുജാക്കി മാറ്റി

ചേർത്ത് പിടിക്കാനാരുമില്ലന്നെനിക്കു
നഗ്നായി , വിക്രതമായ് ദണ്ണനം ഏറ്റതാം
മേനിയെ ചേർത്ത് പിടിച്ചു പുണർന്നെന്റെ നാഥൻ
മർത്യരോ പായിച്ചു എന്നെ എങ്ങോ

ചേർത്തവനെന്നെ ബന്ധു ഗണത്തിൽ
ഗണ്യമായി ചേർത്തു സ്വന്ത ഗണത്തിൽ
നല്ലൊരിടയാനായ് ആക്കിയവനെന്നെ
അജ ഗണത്തെ മേയ്ക്കാൻ ആ നാട്ടിൽ അന്ന്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply