ലേഖനം: സൗഖ്യമാകുവാൻ നിനക്ക് മനസ്സുണ്ടോ ? | ബ്ലെസ്സൺ ജോൺ

റിയ വർഷങ്ങൾ ജീവിച്ചു , ജീവിതത്തിന്റേതായ പ്രാരാബ്ധങ്ങൾ ബുദ്ധിമുട്ടുകൾ,അതിലെല്ലാം മുകളിൽ ജീവിതം മറ്റുള്ളവരുമായി താരതമ്യം ചെയ്തു അതിന് പടി ആവശ്യങ്ങൾ നേടുവാൻ പാട് പെടുകയാണ് ലോകം.

ഒരു പട്ടണത്തിൽ സ്ഥിതി ചെയുന്ന ഉയർച്ചയുള്ള ഒരു കെട്ടിടത്തിന് മുകളിൽ കയറി കുറെ നേരം നിരത്തിലേക്ക് നോക്കിയാൽ നമ്മുക്ക് വായിച്ചെടുക്കുവാൻ കഴിയും ഈ പരക്കം പാച്ചിൽ. ഉയർച്ചയിൽ നിൽക്കുമ്പോൾ നാം ശബ്ദങ്ങൾ കേൾക്കുന്നില്ല മറിച്ചു എന്തിനൊക്കെയോ എങ്ങോട്ടേക്കോ പായുന്ന കുറെ ആൾക്കാരെയും വാഹനങ്ങളെയും മാത്രം കാണുവാൻ കഴിയും. എന്നാൽ എല്ലാ ഓട്ടങ്ങളും ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടങ്ങൾ മാത്രമാകുന്നു എന്നുള്ളത് വാസ്തവം.
ഇപ്രകാരമുള്ള ഓട്ടങ്ങൾക്കിടയിൽ കൊറോണ എന്ന ഭീകരൻ ഭീതി പടത്തിയിരിക്കുകയാണ് .
ഇപ്പോൾ ഭീതിയോടുള്ള ഓട്ടമാണ് എന്ന് വേണമെങ്കിൽ പറയാം.

കയ്യൂക്കുള്ളവനും , സാമർഥ്യമുള്ളവനും
പണമുള്ളവനും , അധികാരമുള്ളവനും
അധികം കൊയ്യുമ്പോൾ അശരണരും
അഗതികളും നോക്കുകുത്തികൾ ആയി നിൽക്കുന്ന അനുഭവും ഈ കാലഘട്ടത്തിന്റെയും , ഈ ഓട്ടത്തിന്റെയും ചിത്രങ്ങളാകുന്നു.

തലക്കെട്ടായി പ്രതിപാദിച്ചിരിക്കുന്ന
വാക്കുകൾ വിശുദ്ധ ദൈവവചനത്തിൽ കർത്താവായ യേശു ക്രിസ്തു 38 വര്ഷം രോഗിയായി ഒരു കുളക്കടവിൽ കിടന്നിരുന്ന രോഗിയോടു, ഇങ്ങനെ ഏറെ നാളായി കിടക്കുന്നു എന്നറിഞ്ഞു ചോദിക്കുന്ന ഒരു ചോദ്യമാണ് .

നിനക്ക് സൗഖ്യമാകുവാൻ
മനസ്സുണ്ടോ ?
ഇന്ന് നാം ആയിരിക്കുന്ന സാഹചര്യത്തിൽ കർത്താവിന്റെ ഈ ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്
ലോകം മുഴുവനും കൊറോണ എന്നൊരു വൈറസ് ഭീതി പരത്തുമ്പോൾ ഈ ചോദ്യം
“നിനക്ക് സൗഖ്യമാകുവാൻ മനസ്സുണ്ടോ”
അന്നെന്നപോലെ ഇന്നും ലോകത്തോടുണ്ട് .
കുളക്കടവിലെ രോഗി പറയുന്നതുപോലെ .
യോഹന്നാൻ 5:7 രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.
മിടുക്കുള്ളവർക്കു കാര്യമുള്ളയിടത്തു
നിസ്സഹായതയുടെ നടുവിൽ കർത്താവ് അനൗഷിക്കുന്നതു നമ്മുടെ മനസ്സാണ് . നിനക്ക് സൗഖ്യമാകുവാൻ മാനസ്സുണ്ടോ ?
രോഗി പറയുന്നു ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല എനിക്ക് കഴിയുന്നില്ല .ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു .

രോഗം ഭീതി പരത്തുമ്പോൾ, അവിടെയും ഇവിടെയും കേൾക്കുന്ന ഉഹാപോഹങ്ങൾക്കു പിറകെ അല്ല
നമ്മുടെ ബലഹീനത അറിയുന്ന നമ്മെ സഹായിക്കുവാൻ കഴിവുള്ള ഇടത്തേക്കാണ് നമ്മുക്ക് നോക്കേണ്ടത്
കർത്താവിന്റെ കൈകളിൽ സൗഖ്യമുണ്ട് എന്നാൽ
സൗഖ്യമാകുവാൻ നമ്മുക്ക് മനസ്സുണ്ടോ എന്നത് നമ്മുക്ക് മുൻപിലുള്ള ചോദ്യമാകുന്നു.

മോശ മരുഭൂമിയിൽ പിച്ചള സർപ്പത്തെ ഉയർത്തി അതിലേക്കു നോക്കിയവർ സൗഖ്യമായി . അപ്രകാരം യേശുവിനെയും ദൈവം ഉയർത്തിയിരിക്കുന്നു.

ഭൂമി വ്യര്ഥമായി ദൈവം സൃഷ്ടിച്ചതല്ല . അത് പാർപ്പിനായി അവൻ സൃഷ്ടിച്ചു . ദൈവത്തോട് ആലോചന കഴിക്കാതെയുള്ള പ്രവർത്തികൾ ഭൂമി ശപിക്കപെടുവാൻ കാരണമായി .

യെശയ്യാ
45:18 ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു – അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:- ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.
45:19 ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവെച്ചല്ല സംസാരിച്ചതു; ഞാൻ യാക്കോബിന്റെ സന്തതിയോടു: വ്യർത്ഥമായി എന്നെ അന്വേഷിപ്പിൻ എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
45:20 നിങ്ങൾ കൂടിവരുവിൻ; ജാതികളിൽവെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിൻ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കയും ചെയ്യുന്നവർക്കു അറിവില്ല.

45:21 നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.

45:22 സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.

45:23 എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.

സൗഖ്യമാകുവാൻ ഈ ലോകത്തിനു മനസ്സുണ്ടോ എന്നത് ഇന്നും ഈ ലോകത്തോടു കർത്താവിനുള്ള ചോദ്യമാകുന്നു.

“സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply