ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ സംയുക്ത ആരാധനയും പാസ്റ്റേഴ്‌സ് യാത്രയയപ്പും

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ്( ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ സംയുക്ത ആരാധനയും പാസ്റ്റേഴ്‌സ് യാത്രയയപ്പ് മീറ്റിഗും നടത്തപ്പെടുന്നു. മാർച്ച് 20 വെള്ളിയാഴ്ച വൈകിട്ട് 7 മണിമുതൽ എൻഇസികെ (NECK) ചർച്ച് പാരിഷ് ഹാളിൽ വച്ചാണ് യോഗം നടക്കുന്നത്. കഴിഞ്ഞ 3 വർഷം കുവൈറ്റിൽ സഭാശുശ്രൂഷ ചെയ്ത് കേരളത്തിലേക്ക് കടന്നുപോകുന്ന പാസ്റ്റർ ബിനു പി.ജോർജ്ജ്, പാസ്റ്റർ സജി എബ്രഹാം എന്നിവർക്കാണ് യാത്രയയപ്പ് നൽകുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply