ഭാവന: സ്വപ്നസാക്ഷാത്ക്കാരം : ദീന ജെയിംസ്, ആഗ്ര
ചെറുപ്രായത്തിലേയുള്ള അമ്മയുടെ വേർപാട് അവനെതളർത്തിയിരു ന്നു.സ്നേഹസമ്പന്നനായ പിതാവ് എല്ലാമെല്ലായി കൂടെയുണ്ടായിരുന്നെങ്കിലും അമ്മയുടെ സ്നേഹത്തിന്റെ അസാന്നിധ്യം ഒരു തേങ്ങലായി അവന്റെ മനസ്സിൽ ഇടംനേടി. തന്റെ കുഞ്ഞനുജന്റെജനനത്തോടെ സ്നേഹനിധിയായ മാതാവ് ഈ ലോകത്തോട് വിടപറഞ്ഞു.അമ്മയുടെ സഹോദരിയും,അപ്പന്റെ ഭാര്യയുംആയിരുന്ന തന്റെ ചെറിയമ്മയും മക്കളും അവരുടെ ദാസിയും മക്കളും, അമ്മയുടെ ദാസിയുംമക്കളുംഒക്കെയടങ്ങുന്ന വലിയൊരു കുടുബത്തിലായിരുന്നു അവൻ വളർന്ന് വന്നത്. പിതാവ് മറ്റുമക്കളെക്കാൾ വളരെയധികം അവനെ സ്നേഹിച്ചിരുന്നു. എപ്പോഴും അവനോടു പറയാറുണ്ടായിരുന്നു;”എന്റെ വാർധ്യക്യത്തിൽ ദൈവം എനിക്കുനൽകിയ മകനാണ് നീയെന്ന്”.ഈ ജീവിതസാഹജര്യങ്ങൾ ഒന്നും അവനു സ്വാന്തനം ഏകിയിരുന്നില്ല.അമ്മയുടെ സ്ഥാനത്ത് മറ്റൊന്നും പകരം ആകില്ല എന്നവന് മനസിലായി. എന്നാൽ പെറ്റമ്മയേക്കാൾ ഉറ്റ്‌സ്‌നേഹിക്കുന്ന സ്നേഹനിധിയായ ദൈവത്തെ അവൻ തന്റെ പിതാവിൽ നിന്നും അറിഞ്ഞിരുന്നു. ആ ദൈവവഴികളിൽ ആയിരുന്നു അവന്റെ ജീവിതയാത്ര. പിതാവ് തന്നോടു കാണിക്കുന്ന അമിതസ്നേഹം സഹോദരന്മാർക്ക് അവനോടുവെറുപ്പുളവാക്കുവാൻ കാരണമായി. അവനോടുസമാധാനമായി സംസാരിക്കുവാൻഅവർക്ക് കഴിഞ്ഞില്ല.പലപ്പോഴും അവരുടെഒറ്റപെടുത്തലുകൾ ആ മനസിന് വേദനയായി. അങ്ങനെയിരിക്കെഅവൻ രണ്ടു സ്വപ്‌നങ്ങൾ കാണുവാൻ ഇടയായി. സഹോദരന്മാർ തന്റെ മുന്നിൽ നമസ്കരിക്കുന്ന ആ സ്വപ്നം അവരോടു അവൻ പങ്ക് വച്ചു. എരിതീയിൽ എണ്ണ ഒഴിച്ച പോലെയായി കാര്യങ്ങൾ… അവനോടുള്ള അവരുടെ വിദ്വെഷം ഇരട്ടിച്ചു. എന്നാൽ പിതാവ് ആ സ്വപ്നം മനസ്സിൽ സംഗ്രഹിച്ചു. കാരണം പിതാവിനറിയാം തന്റെ പിന്നിട്ട ജീവിതത്തിൽ സ്വപ്നത്തിൽതന്നോട് സംസാരിച്ചു തന്നെ അനുഗ്രഹിച്ച പിതാക്കന്മാരുടെ ദൈവം ആണ് തന്റെ മകനും സ്വപ്നം നല്കിയത് എന്ന്. പിതാവ് വളരെയധികം ആഗ്രഹിച്ചു ആ സ്വപ്നം തന്റെ മകന്റെ ജീവിതത്തിൽയഥാർത്ഥമായെങ്കിൽ എന്ന് !!!
ഒരു ദിവസം ആടുകളെമേയ്ക്കാൻ പോയ സഹോദരന്മാരുടെ ക്ഷേമമനേഷിക്കാൻ പോയ അവന്റെ ജീവിതം നരകതുല്യമായി മാറി.. 17വയസ് മാത്രമുള്ള അവനെ കൊല്ലുവാൻ സഹോദരന്മാർപദ്ധതിഒരുക്കി. എന്നാൽ യഹോവ അവനോടു കൂടെ ഉണ്ടായിരുന്നു.അവർ അവനെ പൊട്ടകിണറ്റിൽ ഇട്ടു, പരസ്പരം പറഞ്ഞു :അവന്റെ സ്വപ്‌നങ്ങൾ എന്താകുമെന്ന് നമുക്ക് കാണാമല്ലോ… പൊട്ടകിണറ്റിൽ നിന്നും അന്യദേശത്തു, പോത്തീഫർ എന്ന മിസ്രയീമിന്റെ വീട്ടിൽ… അങ്ങനെ നീണ്ടു പോയി കഷ്ടതയുടെ പട്ടിക… പലപ്പോഴും പിതാവിനെ ഓർത്തവൻ കരഞ്ഞു.
സ്വപ്ങ്ങൾഎന്നുമൊരോർമ്മയായിഅവന്റെമനസ്സിൽ കിടന്നു. തന്റെ യജമാനന്റെ വീട്ടിൽ ദൈവം അവനെ മാനിക്കുവാൻ തുടങ്ങി. യജമാനൻ അവനെ തന്റെ ഗൃഹവിചാരകൻ ആക്കി. ആ സന്തോഷം ഏറെ നീണ്ടില്ല. യജമാനത്തിയുടെ തെറ്റായ കുറ്റാരോപണം നിമിത്തംകാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടു. ഏകാന്തനിമിഷങ്ങളിൽ ദൈവത്തോട് ചോദിച്ചു :എന്തിനീ പരീക്ഷണങ്ങൾ ദൈവമേ ???ആ സമയത്തൊക്കെ ആ അവന്റെ അന്തരാത്മാവിൽ മന്ത്രിച്ചു:നിന്റെ സ്വപ്‌നങ്ങൾ യഥാർത്ഥ്യമാകുന്ന സമയം വരും… കാരാഗ്രഹത്തിലും യഹോവ അവനോടു കൂടെയിരുന്നു. അവിടെയും ചിലരുടെ സ്വപ്‌നങ്ങളുടെ അർത്ഥം വിവരിക്കുവാൻ ദൈവം അവനെ ഉപയോഗിച്ചു. അവിടെ നിന്നും രാജകൊട്ടാരത്തിൽ ദൈവം അവനെ എത്തിച്ചു രാജാവ് കണ്ട സ്വപ്നം വിവരിക്കുവാൻ ഇടയായി… ദൈവം ഉയർത്താൻ തുടങ്ങിയാൽ ആര്ക്ക് തടുക്കുവാൻ കഴിയും ??രാജാവ് തന്റെ മുദ്രമോതിരം അവന്റെ കൈക്കിട്ടു. മിസ്രയിം ദേശത്തിനൊക്കെയും മേലധികാരിയായി അവനെ നിയമിച്ചു. അന്നവന് മുപ്പതു വയസായിരുന്നു. നീണ്ട വര്ഷത്തെ കഷ്ടതയുടെ വിരാമം.. അവൻ മനസ്സിൽ ഓർത്തു. പിതാവിനെ കാണണം എന്നുള്ള അതിയായമോഹം അവന്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു. അവന്റെ സ്വപ്‌നങ്ങൾ പൂവണിയാൻ തുടങ്ങി. രാജാവ് കണ്ട സ്വപ്നം പോലെ ദേശത്തു ക്ഷാമം… ആളുകൾ ഭക്ഷണം കൊള്ളുവാൻ അവന്റെ അടുത്തു വരുവാൻ തുടങ്ങി. അക്കൂട്ടത്തിൽ ഒരു ദിവസം അവൻ കണ്ടു തന്റെ സഹോദരന്മാർ…. പഴയ സ്വപ്നം അവന്റെ മനസ്സിൽ ഓടിയെത്തി…. തന്നെത്താൻ വെളിപ്പെടുത്തിസഹോദരന്മാർക്ക്… സ്വപ്‌നങ്ങൾ യഥാർത്ഥ്യആകുവാൻ നീണ്ട വർഷങ്ങൾ, യാതനകൾ, ഒറ്റപെടലുകൾ, അനുഭവിക്കേണ്ടി വന്നു അവനു…. അവസാനം തന്റെ സ്നേഹനിധിയായ പിതാവിനേയും കണ്ടു… ഇതുവായിക്കുന്ന നിങ്ങളിൽ പലരും മനസ്സിൽ സ്വപ്‌നങ്ങൾ പേറി ഇതേ അനുഭവത്തിലൂടെ കടന്നുപോകുന്നവർ ആയിരിക്കാം…. അതെ, സ്വപ്ങ്ങൾ യാഥാർഥ്യമാകുകതന്നെ ചെയ്യും… കാത്തിരിക്കാം !!!പ്രതീക്ഷയോടെ !!!!
ദീന ജെയിംസ്, ആഗ്ര