ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു
ദോഹ: ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അടുത്തിടെ ഇറാനില്‍ നിന്നും തിരിച്ചുവന്ന 36 കാരനായ ഖത്തര്‍ പൗരനാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ കൂടെ ഇറാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഖത്തറില്‍ തിരിച്ചെത്തിയ എല്ലാവരെയും നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ദി പെനിന്‍സുല ന്യൂസ്‌പേപ്പറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണെന്നും രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.