ദീപ്തി സ്‌പെഷ്യൽ സ്കൂൾ വാർഷിക ദിനാഘോഷം ഇന്ന്
മണക്കാല: ദീപ്തി സ്‌പെഷ്യൽ & റീഹാബിലിറ്റെലേഷൻ സെന്റർ സ്കൂൾ വാർഷിക ദിനാഘോഷ പരിപാടി ഇന്ന്(28-2-2020) ഉച്ചക്ക് 2 മണിമുതൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
മാനസിക, ശാരീരിക വൈകല്യങ്ങൾ ഉള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനമാണ് ദീപ്തി സ്‌പെഷ്യൽ സ്കൂൾ. മണക്കാല ഫെയ്‌ത്ത് തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് ഡോ.റ്റി. ജി കോശിയുടെ മകൾ ഡോ. സൂസൻ മാത്യുവും, റവ.ഡോ മാത്യു സി.വർഗീസുമാണ് ഈ സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്.