മസ്ക്കറ്റ് മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ഗോൾഡൻ ജൂബിലി ആഘോഷത്തിന് അനുഗ്രഹീത സമാപ്തി

മസ്കറ്റ്: മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (MCC) ഗോൾഡൻ ജൂബിലി കൺവൻഷന് അനുഗ്രഹീത സമാപ്തി. തിങ്കൾ( 24-2-20)വൈകിട്ട് 8 മണിക്ക് ഗാല ബോസ്‌ക് ഹാളിൽ വച്ച് പ്രാർത്ഥിച്ചു ആരംഭിച്ച
അൻപതാമത്‌ എം.സി.സി വാർഷിക സമ്മേളനം ബുധനാഴ്ച (26-2-20)ന് റൂവി ന്യൂ മെയിൻ ഹാളിൽ വച്ച് നടത്തപ്പെട്ടു. എം സി സി മുൻ പ്രസിഡന്റ് കെ. ജെ ശാമുവേൽ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ പാസ്റ്റർ കെ.എ ജോൺ മുഖ്യ സന്ദേശം നൽകി.
പാസ്റ്റർ ജോർജ് കെ.സാമുവേൽ, പാസ്റ്റർ പി. എം സാമുവേൽ, പാസ്റ്റർ തോമസ് ജോസ് എന്നിവർ നേതൃത്വം നൽകി.

ഈ കൺവെൻഷനോട് അനുബന്ധിച്ചു ക്രൈസ്തവ എഴുത്തുപുര പുറത്തിറക്കിയ സപ്ലിമെന്റ് എം സി സി പ്രസിഡന്റ് ജോർജ് കെ.ശാമുവേൽ മുൻ പ്രസിഡന്റ് കെ. ജെ സാമുവേലിന് നൽകി പ്രകാശനം ചെയ്തു. ക്രൈസ്തവ എഴുത്തുപുര ഒമാൻ പ്രതിനിധികൾ പങ്കെടുത്ത്‌ ആശസകൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply