ലേഖനം: ഭൂമിയിലേക്ക് ഇറങ്ങി വന്ന സ്നേഹം | ആൻസി അലക്സ്

സ്നേഹം, എല്ലാവരും ലഭിക്കാൻ ആഹ്രഹിക്കുന്ന ഒന്നാണ്. സ്നേഹിക്കപെടാൻ വേണ്ടി എന്തും ചെയ്യുന്ന ഒരു ലോകം. നമ്മൾ കൊടുക്കുന്ന സ്നേഹം തിരിച്ചു ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. എന്നാൽ പലപ്പോഴും അത് തിരിച്ചു കിട്ടാതെ ആകുമ്പോൾ ആ സ്നേഹം അവരെ ക്രൂരരാക്കി മാറ്റുന്നു. തിരിച്ചുപിടിക്കാനായി അവർ പലതും ചെയ്യുന്നു. ഇതാണ് ലോകത്തിലെ സ്നേഹം. താൻ കൊടുക്കുന്ന അതേ അളവിൽ തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്നു. എന്നാൽ യഥാർത്ഥ സ്നേഹം എവിടെ കാണാൻ കഴിയും?

ഒരിക്കലും ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ, സ്വന്തം ജീവൻ എനിക്കും നിനക്കും വേണ്ടി തന്ന സ്നേഹം, ഏകജാതനായ പുത്രനെ സ്നേഹിക്കുന്നതിന് പകരം, ഒരു ഗുണവും വിലയുമില്ലാത്ത മാനവ ജാതിക്ക് വേണ്ടി സ്വന്തം പുത്രനെ ക്രൂശിലേറ്റി നമ്മോടുള്ള യഥാർത്ഥ സ്നേഹം പ്രകടിപ്പിച്ചു. നമുക്ക് കാണാനും അനുകരിക്കാനും പറ്റിയ യഥാർത്ഥ സ്നേഹം ക്രൂശിലെ സ്നേഹം, കാൽവരിയിൽ എനിക്കും നിനക്കും വേണ്ടി തിരു പ്രാണന് ഏൽപ്പിച്ചു തന്നു. ക്രൂശിൽ കൂടെ തന്റെ യഥാർത്ഥ സ്നേഹം മനസ്സിലാക്കി തന്നു. അത് മറ്റാരുമല്ല, എന്നെയും നിന്നെയും സ്നേഹിച്ച “യേശുക്രിസ്തു”. ഒന്നും പ്രതീക്ഷിച്ചുകൊണ്ട് അല്ല പകരം നിത്യജീവൻ നൽകുവാൻ പാപികൾ ആയിരുന്ന അമ്മേ തന്റെ ക്രൂശിലെ സ്നേഹത്താൽ പാപത്തിൽ നിന്നും വിമോചനം തന്നു. ലോകത്തിലെ ഒരു പിതാവും തന്റെ പുത്രനെ നൽകുവാൻ താല്പര്യപ്പെടുന്നു ഇരിക്കുമ്പോൾ, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”(യോഹന്നാൻ 3:16).

പ്രിയരെ, ഇന്ന് ഞാനും നീയും അനുഭവിക്കുന്ന ഈ സ്നേഹവും സമാധാനവും നൽകി തന്നത് നമ്മുടെ വിദ്യാഭ്യാസമോ സൗന്ദര്യമോ ഒന്നുമല്ല, എന്നാൽ നിത്യ പിതാവിന്റെ കൃപ ഒന്നുമാത്രമാണ്. പലപ്പോഴും ആരാലും സ്നേഹം ലഭിക്കാതെ ഇരിക്കുമ്പോൾ അത് പ്രാപിക്കാനായി നാം ഓരോന്ന് ചെയ്തു കൂട്ടുന്നു, എന്നാൽ നമ്മൾ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ നമ്മളെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ട്. അവനിൽ വിശ്വസിച്ച അവന്റെ കൽപ്പനകൾ പ്രമാണിക്കുന്നത് തന്നെ അവനോടുള്ള സ്നേഹം ആണ്.(1യോഹന്നാൻ 5:3).

പലപ്പോഴും നാം അവനെ സ്നേഹിക്കാൻ മറന്നു പോകുന്നു. എന്നാൽ അതൊന്നും കണക്കിടാതെ എന്നെയും നിന്നെയും സ്നേഹിക്കുന്ന ആ സ്നേഹം ലോകം തരുന്നതിലും ഒക്കെ എത്രയോ വലുതാണ്. പെറ്റമ്മയുടെ സ്നേഹമാണ് വലുത് എന്ന് എല്ലാവരും പറയും എന്നാൽ പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹം ആണ് യേശുവിന്റെ സ്നേഹം. നമുക്ക് പ്രണയിക്കാം നമ്മളെ ജീവനുതുല്യം പ്രണയിക്കുന്ന മറിച്ച് ഒന്നും പ്രതീക്ഷിക്കാത്ത നിത്യനായ ദൈവത്തെ. യേശു ദൈവപുത്രൻ എന്ന് സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തത്തിലും വസിക്കുന്നു. ഇങ്ങനെ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ നാമറിഞ്ഞു വിശ്വസിച്ചിരിക്കുന്നു. “, ദൈവം സ്നേഹം തന്നെ” സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു ദൈവം അവനിലും വസിക്കുന്നു(1 യോഹന്നാൻ 4:15, 16).

സ്നേഹത്തിൽ ഭയമില്ല, അതുകൊണ്ടുതന്നെ വായിക്കാതെ നമുക്ക് ആ ദൈവത്തെ സ്നേഹിക്കാം. സ്നേഹം എന്ന വാക്കിന് മനോഹരമായി വർണിക്കാൻ നമുക്ക് കഴിയും അത് “യേശുക്രിസ്തു” എന്നാ രക്ഷകനി ലൂടെ. തന്റെ സ്നേഹത്തോളം വലുതായ ഒരു സ്നേഹവും ഈ ഭൂമിയിലില്ല. മനുഷ്യ സാദൃശ്യത്തിൽ ആയി ഈ ഭൂമിയിൽ വന്നു മനുഷ്യരെ പോലെ എല്ലാം സഹിച്ച്, തന്നെ മനസ്സിലാകാത്തവർക്ക് വേണ്ടി, തന്നെ തള്ളിപ്പറഞ്ഞ അവർക്കുവേണ്ടി, ഒരു പരാതിയും ആരോടും പറയാതെ ക്രൂശിൽ യഥാർത്ഥ സ്നേഹം മനസ്സിലാക്കി കൊടുത്തു. ഇന്നും നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു. “യേശു സ്നേഹമാണ്”. അമ്മയെക്കാൾ അപ്പനെ നേക്കാൾ നിന്നെ സ്നേഹിക്കുന്ന ഒരേ ഒരു വ്യക്തി യേശു ക്രിസ്തു ആ സ്നേഹം തിരിച്ചറിഞ്ഞു അവനുവേണ്ടി ജീവിക്കാം. ആ കാൽവറിയിലെ ത്യാഗത്തെ കാൾ സ്നേഹത്തേക്കാൾ വർണിക്കാൻ പറ്റിയ വേറെ ഒരു സ്നേഹവും ഈ ഭൂമിയിൽ ഇല്ല. ഇനി ഉടലെടുക്കാൻ സാധ്യമല്ല.

ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു ഇവയിൽ വലുതോ സ്നേഹം തന്നെ(1കോരി 13:13). സ്നേഹിക്കാം പരസ്പരം, അതിലുപരി സ്നേഹിക്കം യേശുക്രിസ്തുവിനെ, എന്നാൽ എന്നിലൂടെ നിന്നിലൂടെ യും ആ ക്രിസ്തുവിന്റെ യഥാർത്ഥ സ്നേഹം മറ്റുള്ളവരിലേക്കും പ്രദർശിപ്പിക്കാം..
The real love, the real valentine,, “JESUS CHRIST “.

അൻസി അലക്സ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply