ഏ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സി.എ യൂത്ത് മീറ്റ് മെയ് 11 മുതൽ
കോഴിക്കോട്: അസംബ്ലീസ്സ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ക്രൈസ്റ്റ് അമ്പാസിഡേയ്‌സ് യൂത്ത് മീറ്റ് മെയ് 11 മുതൽ 13 വരെ നടത്തപ്പെടുന്നു.
റവ.ഡോ. വി.റ്റി എബ്രഹാം, ഡോ. സജികുമാർ കെ.പി, റവ.ജെയ്‌സ് പാണ്ടനാട്, റവ. ലിൻസൺ സാമുവേൽ എന്നിവർ ക്ലാസുകൾ നയിക്കും.
ഡോ. ബ്ലെസ്സൻ മേമനയോടൊപ്പം മുബൈ ദി അസെന്റ്‌സ് ബാൻഡ് ആരാധനക്ക് നേതൃത്വം നൽകും. പാസ്റ്റർ ജോബി ദാസ്(മാനന്തവാടി), പാസ്റ്റർ സുനിൽ(ഇരിട്ടി)എന്നിവർ യൂത്ത് മീറ്റിന് നേതൃത്വം നൽകും.