പി.വൈ.പി.എയുടെ കേരള സുവിശേഷ യാത്രയ്ക്ക് തിരുവല്ലയിൽ സമാപനമായി

തിരുവല്ല: സംസ്ഥാന പി.വൈ.പി.എയുടെ നേതൃത്വത്തിൽ ‘ലഹരി വിമുക്ത കേരളം’ എന്ന സന്ദേശവുമായി കേരളത്തിലെ വിവിധ ജില്ലകളിൽ പര്യടനം നടത്തിയ കേരളാ സുവിശേഷ യാത്രയ്ക്ക് ഇന്ന് തിരുവല്ലയിൽ സമാപനമായി. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 4.30 മുതൽ 7 മണി വരെ തിരുവല്ല മുനിസിപ്പൽ ഓപ്പൺ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെട്ടു.

പി.വൈ.പി.എ പത്തനംതിട്ട മേഖലാ പ്രസിഡന്റ്‌ പാസ്റ്റർ ബെൻസൺ തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഐ.പി.സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സി.സി. എബ്രഹാം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കെ.സി ജോൺ, പാസ്റ്റർ ഫിലിപ്പ് പി. തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു. പാസ്റ്റർ വിക്ടർ മലയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി ഇവാ. ഷിബിൻ ജി. സാമുവേൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, അജി കല്ലുങ്കൽ ആശംസ അറിയിച്ചു. സമാപന സമ്മേളത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഡാർവിൻ വിൽസൺ സന്നിഹിതനായിരുന്നു.

യേശുദാസ് ജോർജിന്റെ നേതൃത്വത്തിൽ ഹോളി ഹാർപ്സ് സംഗീത ശുശ്രുക്ഷയ്ക്ക് നേതൃത്വം കൊടുത്തു. സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇവാ. അജു അലക്സ്‌, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഇവാ. ഷിബിൻ ജി. ശാമുവേൽ, സന്തോഷ്‌ എം. പീറ്റർ, വെസ്‌ലി പി. എബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർ നേതൃത്വം നല്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply