ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൺ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൺ 2020-2021 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ തോമസ് ജോർജ്ജ് ,വൈസ് പ്രസിഡന്റുമാരായി പാസ്റ്റർ ബിനു പി.ജോർജ്ജ്, പാസ്റ്റർ സജി എബ്രഹാം, സെക്രട്ടറിയായി സാംകുട്ടി സാമുവേൽ, ജോയിന്റ് സെക്രട്ടറിയായി ആന്റണി ജോർജ്ജ്, ട്രെഷററായി ജെയിംസ് ജോൺസൺ, ജോയിന്റ് ട്രെഷററായി ഷാജൻ തോമസ്, പബ്ലിസിറ്റി കൺവീനറായി ഷൈൻ തോമസ് എന്നിവരെ എക്സിക്യുട്ടിവ്‌സായും തിരഞ്ഞെടുത്തു.
കമ്മറ്റി അംഗങ്ങളായി തോമസ് ഫിലിപ്പ്, ഷിബു മാത്യു, ജോഷി ജോർജ്ജ്, മാത്യു എബ്രഹാം, റെജി ബേബിസൺ, ജെയ്‌സൺ വർഗീസ്, ബാബു ജോൺ എന്നിവരെയും തിരഞ്ഞെടുത്തു.
കൂടാതെ വൈ.പി.ഇ സെക്രട്ടറിയായി ജോയൽ ജോസ്, ജോയിന്റ് സെക്രട്ടറിമാരായി മാത്യു ജോസഫ്,
ഗ്ലാഡ്‌സൺ കെ. വർഗീസ് എന്നിവരെ തിരഞ്ഞെടുത്തു.
സഹോദരി സമാജത്തിന്റെ സെക്രട്ടറിയായി സുജ ജെയിംസിനെയും ജോയിന്റ് സെക്രട്ടറിമാരായി സൂസൻ സണ്ണി, ജോളി മനോജിനെയും തിരഞ്ഞെടുത്തു.