ചർച്ച് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് ഡിസ്റ്റിക്ട് കൺവൻഷൻ ഫെബ്രുവരി 27 മുതൽ
റാന്നി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് റാന്നി ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷൻ ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ നടത്തപ്പെടുന്നു.ചെല്ലക്കാട് ചർച്ച് കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെയാണ് യോഗങ്ങൾ നടക്കുന്നത്.
ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ പി.സി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ സി.സി തോമസ്(കേരളാ സ്റ്റേറ്റ് ഓവർസിയർ), പാസ്റ്റർ ബെനിസൺ മത്തായി(സെന്റർ വെസ്റ്റ് റീജിയൻ), പാസ്റ്റർ ടിനു ജോർജ്ജ്(കൊട്ടാരക്കര), പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവർ ദൈവവചനം സംസാരിക്കും. പോൾസൺ കണ്ണൂരിനോപ്പം വെച്ചൂച്ചിറ ബ്ലസിങ് വോയ്‌സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.