ദൈവമക്കൾ സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുക: പാസ്റ്റർ ജി ജെയം
റ്റിപിഎം തിരുവല്ല സെന്റർ കൺവൻഷൻ ഇന്ന് സമാപിക്കും
തിരുവല്ല: ദൈവമക്കൾ ലോകത്തിലെ നിക്ഷേപങ്ങളെകളും സ്വർഗ്ഗത്തിലെ നിക്ഷേപങ്ങൾ സ്വരൂപികാൻ കഴിയണമെന്ന് ദി പെന്തെക്കോസ്ത് മിഷൻ അസ്സോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയം. കറ്റോട് റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ വ്യാഴാഴ്ച ആരംഭിച്ച തിരുവല്ല സെന്റർ കൺവൻഷന്റെ മൂന്നാംദിന രാത്രിയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാം ക്രിസ്തുവിന് വേണ്ടി ഈ ലോകത്തിൽ ചെയ്യുന്ന പ്രവർത്തികൾ ആണ് സ്വർഗ്ഗത്തിലെ നിക്ഷേപങ്ങൾ. അന്ത്യ കാലങ്ങളിൽ അനേക പരിഹാസികൾ എഴുന്നേൽക്കും എന്ന് തിരുവെഴുത്തു പറയുന്നു എന്നാൽ നാം വിശുദ്ധന്മാരുമായുള്ള ഐക്യത്തിൽ ആയിരിക്കണം എന്ന് പാസ്റ്റർ ജി ജെയം പറഞ്ഞു. തിരുവല്ല അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ ജെ ഫിലിപ്പോസിന്റെ പ്രാർത്ഥനയോടു മൂന്നാംദിന രാത്രിയോഗം ആരംഭിച്ചത്. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ് യോഗത്തിന് നേതൃത്വം നൽകി. പകൽ നടന്ന പൊതുയോഗത്തിൽ റാന്നി സെന്റർ പാസ്റ്റർ കെ ജെ മാത്തുകുട്ടി പ്രസംഗിച്ചു. വൈകിട്ട് യുവജന സമ്മേളനം നടന്നു.
നാളെ ഞായറാഴ്‌ച നടക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോട് സെന്റർ കൺവൻഷൻ സമാപിക്കും.
സുവിശേഷ പ്രസംഗവും സംയുക്ത സഭായോഗവും കറ്റോട് റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിലും വേദപാഠം, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന സമ്മേളനം എന്നിവ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള സെന്റർ ഫെയ്‌ത്ത് ഹോമിലും നടക്കുന്നത്. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി. ഇന്ന് നടക്കുന്ന വിശുദ്ധ സഭായോഗത്തിൽ തിരുവല്ല സെന്ററിലെ 34 പ്രാദേശിക സഭകളുടെ വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും. ജലസ്നാനം, ശിശു പ്രതിഷ്ഠ തുടങ്ങിയ ശുശ്രൂഷകളും നാളെ നടക്കും. തിരുവല്ല സെന്റർ പാസ്റ്റർ സി എൽ സാമുവേൽ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ ജെ ഫിലിപ്പോസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.