പാസ്റ്റർ വി.സി സാമുവേലിന് തൃക്കണ്ണമംഗൽ സി.എ യുടെ ആദരം
തൃക്കണ്ണമംഗൽ: അസംബ്ലീസ് ഓഫ് ഗോഡി നോടുള്ള ബന്ധത്തിൽ സഭാ പരിപാലനത്തിലും, ആറു പതിറ്റാണ്ടോളം നീളുന്ന ക്രിസ്തീയ ശുശ്രൂഷയിലും അഭിനന്ദനാർഹമായ സേവനം അനുഷ്ടിച്ച പാസ്റ്റർ വി.സി ശാമുവേലിനെ തൃക്കണ്ണമംഗൽ എ.ജി സഭയുടെയും സി.എ യുടെയും നേതൃത്യത്തിൽ നടന്ന കൺവൻഷന്റെ പ്രാരംഭ ദിവസം റവ. കെ. ജെ മാത്യു ( സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്, ജനറൽ സെക്രട്ടറി ) മൊമെൻറ്റോ നൽകി ആദരിച്ചു. സഭാ പാസ്റ്റർ പി.വൈ രാജൻ , സി.എ സെക്രട്ടറി റിജോ വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി രഞ്ചു ബേബി എന്നിവർ നേതൃത്വം നൽകി.