ഐ.പി.സി വൈക്കം സെന്റർ കൺവൻഷൻ ഫെബ്രുവരി 20 മുതൽ

കുറുപ്പന്തറ: ഐ.പി.സി വൈക്കം സെന്റർ 64- മത് കൺവൻഷൻ ഫെബ്രുവരി 20 മുതൽ 23 വരെ നടത്തപ്പെടുന്നു. കുറുപ്പന്തറ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്‌ ഗ്രൗണ്ടിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെയാണ് യോഗങ്ങൾ നടക്കുന്നത്.

ഐ.പി.സി വൈക്കം സെന്റർ മിനിസ്റ്റർ പാസ്റ്റർ രാജു ആനിക്കാട് ഉദ്ഘാടനം ചെയ്യും.
കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ സാം ജോർജ്(ഐ. പി. സി ജനറൽ സെക്രട്ടറി), പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ എം. ജയരാജു, പാസ്റ്റർ എബ്രഹാം മറ്റത്തിൽ എന്നിവർ ദൈവവചനം സംസാരിക്കും. സെന്റർ ക്വയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

ഉപവാസ പ്രാർത്ഥന, സോദരി സമാജം വാർഷിക സമ്മേളനം, മാസയോഗം, സൺഡേസ്കൂൾ, പി. വൈ. പി. എ വാർഷികം എന്നിവയും കൺവെൻഷനോടനുബന്ധിച്ചു നടക്കും. ഞാറാഴ്ച നടക്കുന്ന കർത്തൃമേശയോടും, സംയുക്ത ആരാധനയോടും കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply