ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പുനലൂർ- പത്തനംതിട്ട റീജിയൻ കൺവൻഷൻ ആരംഭിച്ചു
പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പുനലൂർ- പത്തനംത്തിട്ട
റീജിയൻ സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്ന് മൈലപ്ര സാംസ് ഗാർഡനിൽ ആരംഭിച്ചു. തിരുവനന്തപുരം റീജിയൻ മിനിസ്റ്റർ പാസ്റ്റർ വി ജെ തോമസിന്റെ അധ്യക്ഷതയിൽ പുനലൂർ- പത്തനംതിട്ട റീജിയൻ മിനിസ്റ്റർ പാസ്റ്റർ തോമസ് യോഹന്നാൻ ഉദ്ഘാടനം ചെയ്തു.പാസ്റ്റർ അജി ആന്റണി മുഖ്യ സന്ദേശം നൽകി. പാസ്റ്റർ ജോയ് പാറയ്ക്കൽ, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ പി. എം ജോൺ(ശാരോൻ ഫെല്ലോഷിപ്പ് ദേശീയ പ്രസിഡന്റ് ), പാസ്റ്റർ റ്റി. എം ഫിലിപ്പ്(സെന്റർ പാസ്റ്റർ, പത്തനംതിട്ട), പാസ്റ്റർ ചെറിയാൻ മാത്യു(സെന്റർ പാസ്റ്റർ പുനലൂർ സൗത്ത്), പാസ്റ്റർ കെ. കൊച്ചുമ്മൻ(സെന്റർ പാസ്റ്റർ പുനലൂർ സൗത്ത്) എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. കോഴഞ്ചേരി ശാലോം ഗോസ്പൽ വോയ്സ് ഗാന ശുശ്രൂഷക്ക് നേതൃത്വം കൊടുക്കും.