കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുമ്പനാട് സെന്റർ കൺവൻഷൻ 2020 ജനുവരി 2 വ്യാഴം മുതൽ 5 ഞായർ വരെ (എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ) മുട്ടുമൺ ഐക്കര പെനിയേൽ ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. ജനുവരി 2ന് വൈകിട്ട് ഐപിസി ജനറൽ പ്രസിഡന്റും കുമ്പനാട് സെന്റർ മിനിസ്റ്ററുമായ ഡോ. പാസ്റ്റർ റ്റി. വത്സൻ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. കർത്താവിന്റെ ദാസന്മാരായ പാസ്റ്റർ സാം ജോർജ്(ഐ.പി.സി ജനറൽ സെക്രട്ടറി), പാസ്റ്റർ ഷിബു നെടുവേലിൽ ( ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), പാസ്റ്റർ റ്റി.ജെ. ഏബ്രഹാം (ഐ.പി.സി കുമ്പനാട് അസോസിയേറ്റ് സെന്റർ പാസ്റ്റർ), പാസ്റ്റർ ഡേവിഡ് ഡോസെൻ ചെന്നൈ, പാസ്റ്റർ കെ.ജെ. തോമസ് കുമളി എന്നിവർ ദൈവവചനം സംസാരിക്കുന്നു.
ജനുവരി 3 വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 വരെ സംയുക്ത പ്രാർത്ഥനയും, ജനുവരി 4 ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ സഹോദരി സമാജവും, 2 മണി മുതൽ പി.വൈ.പി.എ വാർഷിക സമ്മേളനവും, ജനുവരി 5 ഞായറാഴ്ച രാവിലെ 8:30 മുതൽ സംയുക്ത സഭായോഗവും 10:30 മുതൽ സമാപന സമ്മേളനവും നടത്തപ്പെടുന്നു. കൺവൻഷൻ ജനറൽ കൺവീനറായി പാസ്റ്റർ റെജിമോൻ ജേക്കബും, പബ്ലിസിറ്റി കൺവീനറായി സുനിൽ പി. തോമസും പ്രവർത്തിക്കുന്നു.