പെന്തക്കോസ്ത് ദൈവസഭ സുവിശേഷ മഹായോഗവും സംഗീത വിരുന്നിനും തുടക്കമായി
നിലമ്പൂർ: പെന്തക്കോസ്ത് ദൈവസഭ (PCG) നിലമ്പൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നിനും ഇന്നലെ തുടക്കമായി. നിലമ്പൂർ ജനതപ്പടിയിൽ വച്ച് 21 ശനിയാഴ്ച വരെ എല്ലാ ദിവസവും 5:30 മുതൽ 9 വരെയാണ് യോഗങ്ങൾ നടക്കുന്നത്. “യേശുക്രിസ്തുവിന്റെ മടങ്ങിവരവും അന്ത്യകാല സംഭവങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ഷാജു സി. ജോസഫ്(കോതമംഗലം), പാസ്റ്റർ സാജു ചാത്തന്നൂർ എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. കോഴിക്കോട് ബ്ലെസ്സ് സിംഗേഴ്‌സ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. നിലമ്പൂർ റിവൈവൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഷാജി വി. ശാമുവേൽ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നു.




- Advertisement -