പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം
നമ്മുടെ രാജ്യത്ത് ഇപ്പോൾ നില്ക്കുന്ന പ്രതിസന്ധികളുടെ നടുവിൽ, അക്രമങ്ങളും അസാമാധാനവും നിലനില്ക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യത്ത് ദൈവിക സമാധാനം ഉണ്ടാകേണ്ടതിന് വേൾഡ് ക്രിസ്ത്യൻ കൗൺസിൽ ദൈവസഭകളിൽ പ്രത്യേകപ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. 2019 ഡിസംബർ 22 ഞയറാഴ്ച്ച എല്ലാ സഭകളിലും നടക്കുന്ന ആരാധനയോടനുബന്ധിച്ച് രാജ്യത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ തീരുമാനിക്കുകയും, അതിനുവേണ്ടി ദൈവദാസന്മാരെയും വിശ്വാസി സമൂഹത്തെയും ഉത്സാഹിപ്പിക്കുവാനും ഡബ്ല്യൂ.സി.സി ജനറൽ കൗൺസിൽ തീരുമാനിച്ചു. ഡബ്ല്യൂ.സി.സി / ഡബ്ല്യൂ.സി നാഷണൽ, സ്റ്റേറ്റ്, ജില്ല, യുണിറ്റ് ഭാരവാഹികൾ പ്രത്യേക പ്രാർത്ഥനയെ കുറിച്ച് ദൈവസഭകളെയും ദൈവദാസൻമാരെയും അറിയിക്കണമെന്നും കൗൺസിൽ തീരുമാനിച്ചു.