കായംകുളം: ഗോവയിൽ നടന്ന ദേശീയ യൂത്ത് ഗെയിംസിൽ റെസ്‌ലിങ് ചാമ്പ്യൻഷിപ്പിനു സ്വർണമെഡൽ നേടി മലയാളി വിദ്യാർത്ഥിനി കേരളത്തിന്റെ അഭിമാന താരമായി. കായംകുളം ഐ.പി.സി സെഹിയോൻ സഭാംഗവും മാവേലിക്കര വെസ്റ്റ് സെന്റർ പി.വൈ.പി.എ അംഗവുമായ അന്ന മോൻസി ആണ് അഭിമാനാർഹമായ നേട്ടത്തിന് അർഹയായത്. 19 വയസ്സിനു മുകളിലുള്ള 50 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്.
അന്നാ മോൻസിക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദങ്ങൾ.