പി.വൈ.പി.എ. യു.എ.ഇ. റീജിയന് പുതിയ സാരഥികൾ
ഷാർജ: യു.എ.ഇ. റീജിയൻ പി.വൈ.പി.എ. യുടെ പൊതുയോഗം ഡിസംബർ 14 നു ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് നടന്നു. പ്രസിഡന്റായി പാസ്റ്റർ സൈമൺ ചാക്കോ, വൈസ് പ്രസിഡന്റായി പാസ്റ്റർ സാമുവേൽ സി. ജോൺസൻ, സെക്രട്ടറിയായി ജേക്കബ് ജോൺസൻ, ജോയിന്റ് സെക്രട്ടറിയായി ജോബി തോമസ്, ട്രെഷററായി റോബിൻ സാം, ജോയിന്റ് ട്രെഷററായി ജോൺ തോമസ്, റീജിയൻ കൌൺസിൽ പ്രതിനിധിയായി ജിൻസ് ജോയ്, ഓഡിറ്ററായി ടോജോ തോമസ് എന്നിവരെ തിരഞ്ഞെടുത്തു.
മുൻകാല പ്രവർത്തനങ്ങളുടെ അനുഭവപാടവമുള്ള പാസ്റ്റർ പി. എം. സാമുവേൽ, ഷിബു മുളംകാട്ടിൽ, ജെൻസൺ മാമൻ എന്നിവരെ പ്രേത്യേക ക്ഷണിതാക്കൾ ആയും തിരഞ്ഞെടുത്തു. യോഗത്തിൽ ഐ.പി.സി. യു.എ.ഇ. റീജിയൻ ഭാരവാഹികളും പങ്കെടുത്തു. പുതിയ ഭാരവാഹികൾക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.