ഖത്തർ: ഖത്തറിലെ വിവിധ പെന്തക്കോസ് ഐയ്ക്യ കൂട്ടായ്മയായ ഖത്തർ മലയാളീ പെന്തക്കോസ്ത് കോൺഗ്രിഗേഷൻ (ക്യു.എം.പി.സി) 2019-ലെ വാർഷിക കൺവെൻഷന് അനുഗ്രഹീത സമാപനം. ദൈവഹിതത്താൽ ഡിസംബർ 11 -ആം തീയതി ബുധനാഴ്ച പ്രാർത്ഥിച്ചു കൺവെൻഷൻ ആരംഭിക്കുകയും ക്യു.എം.പി.സി പ്രസിഡന്റ് പാസ്റ്റർ ജോൺ ടി.മാത്യു ഉല്ഘാടനം നിർവഹിക്കുകയും ചെയ്തു. 11, 12 തീയതികളിലായി നടന്ന കൺവെൻഷനിൽ പാസ്റ്റർ സജി പി, പാസ്റ്റർ എബ്രഹാം വി.കുര്യൻ എന്നിവർ അധ്യക്ഷത വഹിച്ചു.
വെള്ളിയാഴ്ച 13 -ആം തീയതി രാവിലെ 8 മണിക്ക് ആരംഭിച്ച സംയുക്ത ആരാധനയ്ക്ക് ക്യു.എം.പി.സി പ്രസിഡന്റ് പാസ്റ്റർ ജോൺ ടി.മാത്യു അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോൺസൻ തോമസ് സങ്കീർത്തന വായനക്ക് നേതൃത്വം നല്കുകയും, പാസ്റ്റർ ബിനു വർഗ്ഗീസ്സ് സങ്കീർത്തനത്തിൽ നിന്ന് പ്രബോധിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന കർത്തൃമേശ ശുശ്രൂഷയിൽ പാ.ഡോ. കെ.പി.സാം ക്രിസ്തുവിന്റെ കഷ്ട്ടാനുഭവങ്ങളെ സ്മരിക്കുന്നതായ സന്ദേശം നൽക്കുകയും, പാസ്റ്റർ പി.എം.ജോർജ് കർത്തൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുകയും ചെയ്തു.
ഈ മൂന്ന് ദിനങ്ങളിലായി അനുഗ്രഹീത സുവിശേഷ പ്രഭാഷകൻ ഡോ. എബി പി.മാത്യു മുഖ്യ സന്ദേശം നൽകി. വെള്ളിയാഴ്ചത്തെ സംയുക്ത ആരാധനയിൽ സങ്കീർത്തനം 85:6 -നെ ആസ്പദമാക്കി ദൈവത്തിന് വേണ്ടി നാം ഉണർന്നു പ്രവർത്തിക്കുകയും സുവിഷേശ വേലയ്ക്കായി നമ്മെയും നമ്മുടെ തലമുറകളെയും സമർപ്പിക്കേണം എന്ന ആഹ്വാനം നൽകി.
പാസ്റ്റർ കെ.എം.സാംകുട്ടിയുടെ നേതൃത്വത്തിൽ ക്യു.എം.പി.സി ക്വയർ അനുഗ്രഹീത ഗാനങ്ങൾ ആലപിച്ചു. കടന്നു വന്ന ഏവർക്കും ക്യു.എം.പി.സി സെക്രട്ടറി പാസ്റ്റർ അജീഷ് കുര്യാക്കോസ് കൃതജ്ഞത അറിയിച്ചു. പാസ്റ്റർ സജി പി.കടവൂരിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ കൺവെൻഷൻ അനുഗ്രഹമായി അവസാനിച്ചു.




- Advertisement -