ഗിഹോൺ തീയോളജിക്കൽ സെമിനാരി സ്പിരിച്വൽ മോട്ടിവേഷണൽ സെമിനാർ നടത്തി
ഫുജൈറ: ഗിഹോൺ തീയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ആഭിമുഖ്യത്തിൽ സ്പിരിച്വൽ മോട്ടിവേഷണൽ സെമിനാർ നടത്തി. അൽ ഹെയിൽ യുണൈറ്റഡ് ചർച്ചിൽ വച്ചു നടന്ന സെമിനാറിൽ ദൈവശാസ്ത്രപണ്ഡിതനും, ജി.റ്റി. എസ് അധ്യാപകനുമായ റവ. ജോൺസൻ ബേബി (അൽ ഐൻ) ‘പെന്തകോസ്ത് സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. രണ്ടാമത്തെ സെഷനിൽ, ‘ക്രിസ്തീയ സംസ്കാരം’ എന്ന വിഷയത്തെ ആസ്പദമാക്കി ദൈവശാസ്ത്ര അധ്യാപകനായ പ്രൊഫ. ജോർജി തോമസ് പ്രസംഗിച്ചു. ലിതിൻ ലാൽ ദൈവശാസ്ത്ര പഠനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.
ഗിഹോൺ തീയോളജിക്കൽ സെമിനാരി ചെയർമാൻ കുര്യൻ തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ രാജേഷ് വക്കം മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു. ഡയറക്ടർ റവ. ഡോ. എം.വി. സൈമൺ ആമുഖ പ്രഭാഷണം നടത്തി. മീഡിയ കോർഡിനേറ്റർ ഡഗ്ളസ് ജോസഫ് സ്വാഗതവും, സെമിനാരി അഡ്മിനിസ്ട്രേറ്റർ എം. ജെ തോമസ് നന്ദിയും രേഖപ്പെടുത്തി.
പാസ്റ്റർ സജു ജേക്കബിന്റെ നേതൃത്വത്തിലുള്ള ക്വയർ ഗാനശ്രുശ്രുഷ നയിച്ചു. ഇവാ. സാജു തോമസ്, പ്രൊഫ. ബിനുരാജ് എന്നിവർ പ്രാത്ഥന നയിച്ചു. ലാൽ, വിനോദ്പണിക്കർ, എന്നിവർ നേതൃത്വം നൽകി.




- Advertisement -