ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മണക്കാല കൺവൻഷൻ ജനുവരി 7 മുതൽ
മണക്കാല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് 52-മത് മണക്കാല കൺവൻഷൻ 2020 ജനുവരി 7 മുതൽ 12 വരെ നടത്തപ്പെടുന്നു. മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണിവരെയാണ് യോഗങ്ങൾ നടക്കുന്നത്. സീനിയർ ജനറൽ മിനിസ്റ്റർ റവ. ഡോ. റ്റി. ജി കോശി ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ പി. സി ചെറിയാൻ(റാന്നി), റവ. ഡോ. ബി. വർഗീസ്(മണക്കാല), പാസ്റ്റർ വർഗീസ് ജോഷ്വാ(റാന്നി), പാസ്റ്റർ പ്രിൻസ് തോമസ്(റാന്നി), പാസ്റ്റർ കെ. ജെ തോമസ്(കുമളി) എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം സംസാരിക്കും.
“എഴുന്നേറ്റ് പ്രകാശിക്ക” എന്നതാണ് ചിന്താവിഷയം. ജനുവരി 10 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 1 മണിവരെ ഫെയ്ത് തിയോളജിക്കൽ സെമിനാരി ബിരുദദാന സമ്മേളനം നടക്കും. എഫ്. റ്റി. എസ് ആൻഡ് ശാരോൻ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.