ഐ.പി.സി വടക്കഞ്ചേരി സെന്റർ കൺവൻഷൻ ജനുവരി 30 മുതൽ
വടക്കഞ്ചേരി: ഐ.പി.സി വടക്കഞ്ചേരി 34-മത് സെന്റർ കൺവൻഷൻ ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ വടക്കഞ്ചേരി ശെൽവം ഓഡിറ്റോറിയത്തിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് വർഗീസ് ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ സി.സി എബ്രഹാം(കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷാജി എം.പോൾ(വെണ്ണിക്കുളം), പാസ്റ്റർ കെ.ജെ തോമസ്(കുമളി), പാസ്റ്റർ വി.പി.ഫിലിപ്പ്(കോട്ടയം), പാസ്റ്റർ അനീഷ്(കൊല്ലം), പാസ്റ്റർ ജോർജ് എൻ.എബ്രഹാം(പാലക്കാട്), പാസ്റ്റർ ജോയി എബ്രഹാം(തൃശൂർ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. സെന്റർ ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം കൊടുക്കും.
കൺവെൻഷനോടനുബന്ധിച്ച് 31,1 തീയതികളിൽ രാവിലെ 10 മണി മുതൽ 1 മണിവരെ ഉപവാസപ്രാർത്ഥനയും, 2 ഞാറാഴ്ച രാവിലെ 8:30 മുതൽ സംയുക്ത ആരാധനയും,ഉച്ചകഴിഞ്ഞ് 2:30 മുതൽ 4:30 വരെ പി.വൈ.പി.എ, സണ്ടേസ്കൂൾ, സോദരി സമാജം എന്നിവയുടെ വാർഷിക യോഗവും നടക്കും.




- Advertisement -