പി.വൈ.പി.എ റാന്നി ഈസ്റ്റ് സെന്ററിന്റെ സംഗീത ശുശ്രൂഷയും വചന ഘോഷണവും സമാപിച്ചു
റാന്നി: പി.വൈ.പി.എ റാന്നി ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 24 ഞായർ വൈകിട്ട് 6 മുതൽ വാകത്താനം ബഥേൽ ചർച്ചിൽ വെച്ച് സംഗീത ശുശ്രൂഷയും വചന പ്രഘോഷണവും നടന്നു. സെന്റർ പാസ്റ്റർ വർഗ്ഗീസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബെൻസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. എബിൻ വർഗ്ഗീസ് പ്രസംഗിച്ചു. ഇമ്മാനുവേൽ കെ.ബി. ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സെന്ററിലെ നിരവധി പി.വൈ.പി.എ അംഗങ്ങൾ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ ഷിജു തോമസ്, ഇവാ. സന്തോഷ് മേമ്മന, പാസ്റ്റർ സന്തോഷ് വർഗ്ഗീസ്, പാസ്റ്റർ സോനു ജോർജ്ജ്, ജോസി പ്ലാത്താനത്ത്, പാസ്റ്റർ സന്തോഷ് വർഗ്ഗീസ് ഇവാ. ലിജിൻ അറയ്ക്കൽ, ജസ്റ്റിൻ ഇരുമേയിൽ, റോഷൻ കെ. എബ്രഹാം, സ്റ്റെഫിൻ പാട്ടമ്പലത്, ഇവാ. ജയ്മോൻ ആൻഡ്രു എന്നിവർ നേതൃത്യം നൽകി.