ട്രാൻസ്ഫോമേഴ്‌സ് വിഷൻ ബിൽഡിങ് സ്കൂൾ (വി.ബി.എസ്) – 2020 തീം പ്രകാശനം ചെയ്തു
ബാലസുവിശേഷീകരണ രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങൾക്കും തുടക്കമിട്ട ട്രാൻസ്ഫോമേഴ്‌സിന്റെ ഏറ്റവും പുതിയ വിഷൻ ബിൽഡിങ് സ്കൂൾ (വി ബി എസ്) തീം പ്രകാശനം ചെയ്തു. My Steps എന്ന പേരിൽ നമ്മുടെ ബാല്യ കൗമാരങ്ങളുടെ ജീവിത ചുവടുകൾ ദൈവത്താൽ പരിശീലിപ്പിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം വിളിച്ചു പറയുന്ന ഈ ചിന്താവിഷയം, നവംബർ 24 ഞായർ വൈകുന്നേരം 4 മണി മുതൽ തിരുവല്ല ക്ലബ് സെവൻ ഹോട്ടലിൽ വച്ച് പുതുതലമുറയെ ക്രിസ്തീയ വിശ്വാസത്തിൽ ഉറപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും വ്യകതമാക്കിയ pass on ടോക് ഷോയിൽ ക്രിസ്തീയ ശുശ്രൂഷയുടെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അഭിഷിക്തരായ ദൈവ ദാസന്മാർ ഒരുമിച്ച് ചേർന്ന് പ്രകാശനം ചെയ്യുകയായിരുന്നു.
കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, വിവിധ ലോക രാജ്യങ്ങളിലും മുൻ വർഷങ്ങളിൽ അനേക സഭകളിൽ പുതിയ ഉണർവ്വിന് കാരണമായ ട്രാൻസ്ഫോമേഴ്‌സ് വിഷൻ ബിൽഡിങ് സ്കൂൾ (വിബിഎസ് ) പുതു തലമുറയെ വളരെയേറെ സ്വാധീനിച്ചു കഴിഞ്ഞു. ഇംഗ്ലീഷ്, മലയാളം ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിൽ വിഷൻ ബിൽഡിങ് സ്കൂൾ സിലബസ് ലഭ്യമാണ്.