“നമ്മുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകം വായിക്കുന്ന പത്രമായി നാം മാറണം: പാസ്റ്റർ അജി ആന്റണി
കുവൈറ്റ് : പഴയനിയമ പ്രമാണത്തിൽ അഭിഷേകം അധികാരമാണെങ്കിൽ , പുതിയ നിയമ പ്രമാണത്തിൽ അത് നമുക്ക് ദൈവിക ശക്തിയാണെന്നും, വിശ്വസിക്കുന്നവന്റെ ഉള്ളിലാണ് അത് നടക്കുന്നതെന്നും, ദൈവീക അഭിഷേകം ഒരുവനിൽ വന്നാൽ അത് നമ്മെ ഉയർത്തി, നമ്മുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകം വായിക്കുന്ന പത്രമായി നാം മാറുമെന്നും ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൺ വാർഷിക കൺവൻഷനിൽ പാസ്റ്റർ അജി ആന്റണി ദൈവവചനത്തിലൂടെ അറിയിച്ചു. അഭിഷേകം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ശുശ്രൂഷിച്ചത്. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൺ വാര്ഷിക കൺവൻഷൻ ഇന്നലെ മുതൽ ആരംഭിച്ചു . പാസ്റ്റർ അജി ആന്റണി ആണ് ഈ വർഷത്തെ മുഖ്യ പ്രഭാഷകൻ. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൺ കൊയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകുന്നു. ഇന്നും , നാളെയും എൻ.ഇ.സി.ക്കെയിലും, ശനിയാഴ്ച (സെന്റ് പോൾസ് ചർച്ച് ) അഹമ്മദിയിലുമായി വാർഷിക കൺവൻഷൻ സമാപിക്കും.




- Advertisement -