വൈ.പി.ഇ തിരുവല്ല സോണൽ പ്രയർ സെൽ ഉദ്ഘാടനം ചെയ്തു

തിരുവല്ല : വൈ.പി.ഇ സോണൽ പ്രയർ സെൽ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
നവംബർ10 ഞായറാഴ്ച്ച തിരുവല്ല സ്റ്റേഡിയം ചർച്ചിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനം വൈ.പി സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ് പ്രാർത്ഥിച്ച് ആരംഭിച്ചു. സോണൽ രക്ഷാധികാരി പാസ്റ്റർ സാമുവൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു .ദൈവസഭ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി തോമസ് പ്രയർ സെൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകി.

സോണൽ കോഡിനേറ്റർ പാസ്റ്റർ ജോൺ ഡാനിയേൽ സ്വാഗതവും സോണൽ സെക്രട്ടറി സാബു വാഴകൂട്ടത്തിൽ നന്ദിയും പറഞ്ഞു.
വൈ.പി.ഇ സ്റ്റേറ്റ് പ്രസിഡന്റ് പി.എ ജെറാൾഡ്, പാസ്റ്റർ ടി.എം മാമച്ചൻ എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് സെക്രട്ടറി മാത്യു ബേബി സ്റ്റേറ്റ് ക്യാമ്പിനെയും സോണൽ സെക്രട്ടറി സാബു വാഴക്കൂട്ടത്തിൽ സോണൽ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. പാസ്റ്റർ ടി.സി ചെറിയാൻ സങ്കീർത്തനം വായിച്ചു. പാസ്റ്റർ റോബിൻ എബ്രഹാം മധ്യസ്ഥ പ്രാർത്ഥന നയിച്ചു. പാസ്റ്റർമാരായ ലൈജു നൈനാൻ, ഫിന്നി എബ്രഹാം എന്നിവർ
പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജബേസ് ശമൂവേൽ പാസ്റ്റർ എബിൻ, ജോയിസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സോണൽ ക്വയർ ഗാനങ്ങൾ ആലപിച്ച് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. തിരുവല്ല സോണൽ നടത്തിയ അത്‌ലറ്റിക്സ് മീറ്റിലെ വിജയികളായ തിരുവല്ല, ഇരവിപേരൂർ ഡിസ്ട്രിക്റ്റുകൾക്കുള്ള ട്രോഫികൾ സ്റ്റേറ്റ് ഓവർസിയർ വിതരണം ചെയ്തു. പാസ്റ്റർ എം.വി ശമുവേലിന്റെ പ്രാർത്ഥനയോടും പാസ്റ്റർ ടി.എം മാമച്ചന്റെ ആശീർവാദത്തോടും സമ്മേളനം സമാപിച്ചു. സോണൽ പ്രവർത്തനങ്ങൾക്ക് വളരെ ഉത്തേജനം നൽകുന്നതായിരുന്നു ഈ മീറ്റിംഗ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.