ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓടനാവട്ടം സെക്ഷൻ കൺവൻഷൻ 2019
ഓടനാവട്ടം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓടനാവട്ടം സെക്ഷൻ കൺവൻഷൻ നവംബർ 7 വ്യാഴാഴ്ച മുതൽ 10 ഞായർ വരെ ചെപ്ര ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. കൊട്ടാരക്കര സെന്റർ മിനിസ്റ്റർ പാസ്റ്റർ ഐ.കുഞ്ഞപ്പി പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ വർഗീസ് ജോഷ്വാ, പാസ്റ്റർ പോൾ ഗോപാലകൃഷ്‌ണൻ എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. വോയ്‌സ് ഓഫ് പീസ്, ഓടനാവട്ടം സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. തത്സമയം കാണുവാൻ സമർ ടിവി സന്ദർശിക്കുക.