സ്കൂൾ പരിസരങ്ങളിലും ക്യാന്റീനുകളിലും ജങ്ക് ഫുഡുകൾ നിരോധിച്ചു
സ്കൂൾ കാന്റീനിലും സ്കൂളിന്റെ 50 മീറ്റർ ചുറ്റുവട്ടത്തും ജങ്ക് ഫുഡുകൾ നിരോധിച്ചു. സ്കൂൾ ഹോസ്റ്റലുകളിലെ മെസുകളിലും ജങ്ക് ഫുഡിന് നിരോധനമുണ്ട്. ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്.
രാജ്യത്തുടനീളം ഈ നിയമം ബാധകമാവും. സ്കൂൾ കായിക മേളകളിൽ ജങ്ക് ഫുഡുകളുടെ പരസ്യം പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.
കോള, ചിപ്സ്, ബർഗർ, പിസ, കാർബണേറ്റഡ് ജൂസുകൾ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ ഭക്ഷണങ്ങൾക്കും നിരോധനം ബാധകമാണ്. കുട്ടികളിൽ ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം.