മെഗാ ബൈബിൾ ക്വിസ് 2020
കുവൈറ്റ്: ഐ.പി.സി കുവൈറ്റ് പി.വൈ. പി.എ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് 2020. ജനുവരി 10 നു 6.30 മുതൽ കുവൈറ്റ് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് & പാരീഷ് ഹാളിൽ വെച്ച് യേഹസ്കേൽ, അപ്പോസ്തൊലപ്രവർത്തികൾ, ലൂക്കോസ് എന്നീ പുസ്തകങ്ങൾ ആസ്പദമാക്കി വിവിധ റൗണ്ടുകളിൽ ആയി തരം തിരിച്ചായിരിക്കും ക്വിസ് നടത്തപ്പെടുന്നത്.
ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 200 KD യും, രണ്ടാം സ്ഥാനക്കാർക്ക് 125 KD യും, മൂന്നാം സ്ഥാനക്കാർക്ക് 75 KD യും ആണ് സമ്മാനമായി ലഭിക്കുന്നത്.