യുണൈറ്റഡ് ലേഡീസ് പ്രയർ ഫെല്ലോഷിപ്പിന്റെ ഇരുപതാമത് വാർഷിക സമ്മേളനം നവംബർ 16 ന്
ഷാർജ: യു.എ.ഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുണൈറ്റഡ് ലേഡീസ് പ്രയർ ഫെലോഷിപ്പിന്റെ ഇരുപതാമത് വാർഷിക സമ്മേളനം നവംബർ 16 ന് രാവിലെ 10 മുതൽ 4 വരെ ഷാർജാ വർഷിപ്പ് സെന്ററിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് യു.എ.ഇ റീജിയൻ ജനറൽ സെക്രട്ടറി പാസ്‌റ്റർ കോശി ഉമ്മന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ.ഡോ. കെ.ഓ മാത്യു ഉദ്‌ഘാടനം ചെയ്യും . ഐ.പി.സി അന്തർദേശീയ വൈസ് പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫ് മുഖ്യ സന്ദേശം നൽകും. സമ്മേളനത്തിൽ വിവിധ ഗ്രൂപ്പ് പ്രോഗ്രാമുകൾ നടക്കും. കൂടാതെ കഴിഞ്ഞ ദിവസം നടന്ന താലന്ത് പരിശോധനയിൽ വിജയികൾക്കായുള്ള സമ്മാനദാനവും നടക്കും. ജെസ്സി ജോഷ്വായുടെ നേതൃത്വത്തിൽ വാർഷിക സമ്മേളനത്തിന് വേണ്ട ക്രമീകരണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.