ഐ.പി.സി സോദരീ സമാജം സംസ്ഥാന ക്യാമ്പ് നവംബർ 11 മുതൽ
കുമ്പനാട്: ഐ.പി.സി സോദരീ സമാജം സംസ്ഥാന ക്യാമ്പ് നവംബർ 11 മുതൽ 13 വരെ തിരുവല്ല കൊമ്പാടി ഡോ.ജോസഫ് മർത്തോമാ ധ്യാനകേന്ദ്രത്തിൽ നടക്കും.
ഐ.പി.സി. കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ ഉത്ഘാടനം ചെയ്യും. ഐ.പി സി. ജനറൽ സെകട്ടറി പാസ്റ്റർ സാം ജോർജ്, ഐ.പി.സി. ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എം.പി ജോർജ്കുട്ടി, പാസ്റ്റർ കെ.സി ജോൺ എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും.
‘ക്രിസ്തുവിൽ തികഞ്ഞവർ ആകുക’ എന്നതാണ് ക്യാമ്പ് തീം. വചന ധ്യാനം, കൗൺസിലിംഗ്, കാത്തിരിപ്പുയോഗം, താലന്ത് നൈറ്റ് എന്നീ പ്രോഗ്രാമുകൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഏലിയാമ്മ തോമസ് (പ്രസിഡൻ്റ്), റോസമ്മ ജയിംസ്, മിനി ജോർജ് (വൈസ് പ്രസിഡൻ്റുമാർ), സൂസൻ എം.ചെറിയാൻ (സെക്രട്ടറി) ജയമോൾ രാജു, ഒമേഗാ സുനിൽ (ജോയിന്റ് സെക്രട്ടറിമാർ) ജോയമ്മ ബേബി (ട്രഷറാർ) എന്നിവർ നേതൃത്വം നൽകും.