കൊട്ടാരക്കര: എൽ ശദ്ദായി മിനിസ്ട്രി ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന വാർഷിക കൺവൻഷൻ ഡിസംബർ 28 മുതൽ 30 വരെ കൊട്ടാരക്കര താഴേക്കരിക്കം എം.ജി.എം ഗ്രൗണ്ടിൽ(റിലയൻസ് പെട്രോൾ പമ്പിന് എതിർവശം) വച്ച് നടത്തപ്പെടും. എല്ലാ ദിവസവും രാവിലെ 10 നും വൈകിട്ട് 6 മണിക്കും മീറ്റിങ്ങുകൾ ആരംഭിക്കും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ടിനു ജോർജ്, പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ പി.സി ചെറിയാൻ, പാസ്റ്റർ അനീഷ് മനോ സ്റ്റീഫൻ, പാസ്റ്റർ അനീഷ് കാവാലം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ഡോ.ബ്ലെസൻ മേമന, ശ്യാം എസ്, ഇമ്മാനുവേൽ കെ.ബി, ഷിജിൻ ഷാ എന്നീ ദൈവദാസന്മാർ ആരാധനക്ക് നേതൃത്വം നൽകും.