കെസ്റ്റർ സംഗീത നിശ ശനിയാഴ്ച ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഭാവഗായകന്‍ കെസ്റ്റര്‍ നയിക്കുന്ന ഗാനസന്ധ്യ ഒക്ടോബർ 12-നു ശനിയാഴ്ച വൈകിട്ട് 5.30ന് ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. പ്രശസ്ത പിന്നണി ഗായിക എലിസബത്ത് രാജുവും കെസ്റ്ററിനൊപ്പം ഗാനങ്ങള്‍ ആലപിക്കുന്നു.
പ്രശസ്ത സംഗീതജ്ഞൻ ജോസി ആലപ്പുഴയുടെ സാനിധ്യം ഈ ടീമിന്റെ മാറ്റ് കൂടുന്നു.
കേരളത്തില്‍ നിന്നും വരുന്ന ലൈവ് ഓര്‍ക്കസ്ട്ര ടീമില്‍ യേശുദാസ് ജോര്‍ജ് കീബോര്‍ഡ് കൈകാര്യം ചെയ്യുന്നു. മറ്റ് ടീമംഗങ്ങള്‍, സന്തോഷ് ജേക്കബ് (ഗിത്താര്‍), പന്തളം ഹരികുമാര്‍ (തബല). പ്രശസ്ത സൗണ്ട് എഞ്ചിനീയർ അനിയൻ ഡാളസ് ആണ് ഈ പ്രോഗ്രാമിന് സൗണ്ട് ഒരുക്കുന്നത്.
പ്രവേശനം സൗജന്യം.




- Advertisement -