പറയാതെവയ്യ: ഈ പോക്ക് പോയാൽ ആറല്ല അറുപത് കൊലപാതകം സ്ത്രീകളിൽ നിന്ന് പ്രതീക്ഷിക്കാം

സിഞ്ചു മാത്യു, നിലമ്പുർ

ത്തി കാണിച്ച് മാർക്കറ്റ് കൂട്ടാൻ സീരിയൽ ഇറക്കുമ്പോൾ ഒന്ന് ഓർക്കുക… ആറല്ല അറുപത് കൊലപാതകം സ്ത്രീകളിൽ നിന്ന് പ്രതീക്ഷിക്കാം. സമൂഹത്തിന് നല്ലപാഠം പകർന്നില്ലെങ്കിൽ അടുത്ത തലമുറ ജയിൽപുള്ളികളായി കാണാൻ സാധ്യത ഉണ്ടാകും. ഇന്ന് കേരളമാകെ ചർച്ച ചെയ്യുന്നത് കുടുംബാംഗങ്ങളെ എല്ലാം വിഷം കൊടുത്ത് കൊന്ന ജോളിയെ കുറിച്ചാണ്. നിങ്ങൾക്കൊരു സത്യമറിയാമോ, നിങ്ങളുടെ കുടുംബത്തിലും ഒരു ജോളി വളർന്നു വരുന്നുണ്ടെന്ന്…!!! എല്ലാ ദിവസവും വൈകുന്നേരം ടി.വി. സീരിയൽ കാണുന്ന എല്ലാ സ്ത്രീകളിലും ഒരു ജോളി ജനിച്ചേക്കാം.

നിരന്തരമായി പകയുടെയും വെറുപ്പിന്റെയും ചതിയുടെയും അവിഹിത ബന്ധങ്ങളുടെയും കൊലപാതകങ്ങളുടെയും നടത്തിപ്പിനുള്ള പല വഴികൾ ദിവസവും ജനങ്ങളെ ഈ സീരിയലുകൾ പഠിപ്പിക്കുന്നു. ഒരു സമൂഹത്തെ മുഴുവൻ നശിപ്പിക്കുവാൻ ഈ സീരിയലുകൾക്ക് കഴിയും. കൊലയാളികളെ സൃഷ്ടിക്കുവാനും.

ഇവിടെ ഒരു ഭരണ സംവിധാനമുണ്ടെങ്കിൽ എത്രയും പെട്ടന്ന് ഇത്തരം നെഗറ്റീവ് മെസ്സേജുകൾ കൊടുത്ത് സമൂഹത്തിനെ ഒന്നാകെ നശിപ്പിക്കുന്ന സീരിയലുകൾ നിരോധിക്കുക. പകരം നൻമയുടെയും സ്നേഹത്തിന്റെയും കഠിനാധ്വാനത്തിൻെറയും കഥകൾ കൊടുത്ത് ഒരു നല്ല സമൂഹത്തിനെ സൃഷ്ടിക്കുക. ഇതാണോ “ദൈവത്തിന്റെ സ്വന്തം നാട്” എന്നറിയപ്പെടുന്ന കേരളം? സ്വന്തം കുഞ്ഞിനെ പിച്ചിചീന്തുന്ന അമ്മ, സ്വന്തം ഭർത്താവിനെ കൊന്ന് കൊലവിളിക്കുന്ന ഭാര്യ, സ്വന്തം അനിയത്തിയെ കൂട്ടികൊടുക്കുന്ന ജേഷ്ഠത്തി, അമ്മായിയമ്മയെ കൊന്ന് കൊലവിളിക്കുന്ന മരുമകൾ, എന്റെ സംസ്ഥാനത്തിന് എന്ത് പറ്റി?” സ്ത്രീ ജന്മം പുണ്യജന്മം” എന്ന പാട്ടിറക്കി സ്ത്രീകളെയെല്ലാം റ്റി.വി. എന്ന വിഡ്ഡിപെട്ടിയിൽ ആകൃഷ്ഠയാക്കിയ സീരിയലുകൾ ഒരു കാലത്ത് കേരളത്തിൽ ഒരു പാട് പണം കൊയ്തത് കേരളീയ ജനത മറക്കുന്നതിന് മുൻപ് ഇതാ കത്തിയും പിടിച്ച് ” ഭദ്ര”എന്ന സീരിയലിന്റെ പരസ്യം ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽ കണ്ട പരസ്യം ആരെയും ചിന്തിപ്പിച്ചു പോകും… നാം ഒറ്റക്കെട്ടായി നിന്നാൽ ഇങ്ങനെയുള്ള സാമൂഹിക തിൻമകളെ തൂത്ത് കളയാൻ സാധിക്കും… ഒരു സ്ത്രീ എന്നാൽ അവൾ വീടിന്റെ വിളക്കാണ്, നേരെ മറിച്ച് കുടു:ബത്തെ നശിപ്പിക്കുന്നവളല്ല, ജോളി എന്ന സ്ത്രീ ഒരു കൊലപാതകിയായി എത്തി ചേർന്നതിന്റെ പിൻപിൽ സത്യം എന്താണന്ന് നമുക്ക് അറിയില്ല, ആരും ഒരു കൊലപാതകിയായി ജനിക്കുന്നില്ല നേരെ മറിച്ച് കൊലപാതകി എന്ന പേരിൽ പലരും മരിച്ച് ഈ ജീവിതം അവസാനിക്കുന്നു. ഇനിയെങ്കിലും നാം ഉണരുക സമൂഹമാധ്യമങ്ങൾ നല്ല വാർത്തകൾ പ്രചരിപ്പിക്കുക, നല്ല തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ ആവട്ടെ നമ്മുടെ ഓരോ ചുവടുവെയ്പ്പുകളും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply