ഏ. ജി. ചെങ്ങന്നൂർ സെക്ഷൻ കൂട്ടായ്മ യോഗം

ഷാജി ആലുവിള

ചെങ്ങന്നൂർ: അസംബ്ലീസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷൻ കൂട്ടായ്‌യ്മ യോഗം പാണ്ടനാട് ഏ. ജി. സഭയിൽ വെച്ച് 12 ന് ശനിയാഴ്‌ച നടക്കും. രാവിലെ 9.30 നു നടക്കുന്ന സമ്മേളനത്തിൽ സെക്ഷൻ സെക്രട്ടറി പാസ്റ്റർ റെജി മോൻ. സി. ജോയി അധ്യക്ഷത വഹിക്കും.

News Middle Advt Banner

പാസ്റ്റർ ജെയിംസ് യോഹന്നാൻ സങ്കീർത്തന പ്രബോധനം നടത്തും. സെക്ഷൻ പ്രസ്‌ബിറ്റർ റവ. ശാമുവേൽ കുട്ടി. വി. ജെ., മിഷൻ ചലഞ്ച് പാസ്റ്റർ കെ. രാജൻ എന്നിവർ ധ്യാന പ്രസംഗത്തിന്‌ നേതൃത്വം കൊടുക്കും. പാണ്ടനാട് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ സമ്മേളനത്തിന് സെക്ഷൻ കമ്മറ്റിക്കൊപ്പം, ഇ. ടി. മോനച്ചൻ, ഡി. വർഗീസ്സ്‌ എന്നിവർ നേതൃത്വം വഹിക്കുന്നു.

പാണ്ടനാട് ഏ. ജി. സഭാ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി വർഗ്ഗീസിന്റെ പ്രാരംഭ പ്രാർത്ഥന യോടെ സമ്മേളനം ആരംഭിക്കും. സെക്ഷൻ പുത്രിക സംഘടന ഭാരവാഹികളും പ്രാദേശിക സഭാ വിശ്വാസികളും ഉൾപ്പടെ അനേകർ ഈ ആത്മീയ കൂട്ടായ്മയിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading