ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് ഉദ്ഘാടനവും സംഗീത സന്ധ്യയും ഇന്ന് വൈകിട്ട് ചിങ്ങവനത്ത്

കോട്ടയം: അക്ഷര നഗരിയായ കോട്ടയത്ത് ക്രൈസ്തവ എഴുത്തുപുര യൂണിറ്റിന് ഇന്ന് തുടക്കം കുറിക്കുന്നു. (ഒക്ടോബർ 6 ഞായറാഴ്ച) വൈകിട്ട് 5:30 മുതൽ ചിങ്ങവനം ബെഥേസ്ദ നഗറിൽ (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആസ്ഥാനം) വച്ച് പ്രവർത്തന ഉദ്ഘാടനവും അതിനോടനുബന്ധിച്ചു സ്നേഹനാദം എന്ന പേരിൽ ക്രൈസ്തവ സംഗീത ലോകത്തെ പ്രമുഖ സംഗീതജ്ഞർ അണിനിരക്കുന്ന സംഗീത സന്ധ്യയും നടത്തപ്പെടുന്നു. ക്രൈസ്തവ എഴുത്തുപുര കേരള പ്രസിഡന്റ് ജിനു വർഗീസ് അധ്യക്ഷത വഹിക്കും. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി.എ തമ്പി ഉദ്ഘാടനം ചെയ്യുന്നതും ചർച്ച് ഓഫ് ഗോഡ് റീജിയൻ ഓവർസിയർ ഡോ കെ.സി. സണ്ണികുട്ടി അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്യുന്നു. ഈ മീറ്റിംഗിൽ വച്ച് ക്രൈസ്തവ എഴുത്തുപുരയുടെ പുതിയ പ്രോജക്ട് ആയ മ്യൂസിഷ്യൻസ് കളക്ടീവിന്റെ ലോഞ്ചിംഗും നടത്തപ്പെടുന്നു. ക്രൈസ്തവ എഴുത്തുപുര ഇന്റർനാഷണൽ ഭാരവാഹികളും കേരള ചാപ്റ്റർ ഭാരവാഹികളും പരിപാടിയിൽ പങ്കെടുക്കുന്നു.
എല്ലാവരെയും ഈ മീറ്റിംഗിലേക്ക് വളരെ സ്നേഹത്തോടെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply