അമേരിക്കയില്‍ തെരുവില്‍ ഉറങ്ങിയവർക്കെതിരെ ക്രൂര ആക്രമണം;നാലുപേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ നഗരത്തില്‍ തെരുവില്‍ കിടന്നുറങ്ങുകയായിരുന്ന അഞ്ച്‌ ഭവനരഹിതര്‍ക്കെതിരെ ക്രൂര ആക്രമണം. നാലുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയില്‍.

News Middle Advt Banner

ലോഹ ഉപകരണംകൊണ്ട്‌ തലയ്‌ക്ക്‌ അടിയേറ്റതാണ്‌ മരണകാരണം. മാന്‍ഹട്ടനിലെ ചൈനാടൗണിന്‌ സമീപമാണ്‌ സംഭവം. അഞ്ചുപേരും പലയിടത്തായാണ്‌ അക്രമിക്കപ്പെട്ടതെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇവരുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കേസില്‍ പ്രതിയെന്ന്‌ സംശയിക്കുന്ന ഇരുപത്തിനാലുകാരനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading