ഫാമിലി ബ്ലസിങ് മീറ്റിംഗ്
ന്യൂ കവനന്റ് ചർച്ച് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ഫാമിലി ബ്ലസിങ് മീറ്റിംഗ് ഒക്ടോബർ 7,8,9 തീയതികളിൽ രാവിലെ 10:30 മുതൽ ഉച്ചക് 2 മണി വരെ, തിരുവനന്തപുരം പട്ടത്തു LIC ഓഫീസിനു എതിർവശത്തുള്ള E D ഹൈറ്റ്സ് ബിൽഡിങ്ങിന്റെ ആറാം നിലയിലുള്ള ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
പാസ്റ്റർ വരുൺ മാത്യു ഈ മീറ്റിംഗുകൾക് നേതൃത്വം നൽകുന്നു. പാസ്റ്റർ ചാർലി മാത്യു (Ret. Director, BSNL), ഇവാ. റൂബിൾ ജോസഫ് (ഫാമിലി കൗൺസിലർ, മൌണ്ട് സിയോൺ കൗൺസിലിങ് സെന്റർ ചെങ്ങന്നൂർ) എന്നിവർ ക്ലാസ്സുകൾഎടുക്കുന്നു.
കുടുംബ ബന്ധങ്ങളിൽ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളും അതിന്റെ കാരണങ്ങളും, ആനുകാലിക പ്രശ്നങ്ങളും കൗമാരക്കാർ അനുഭവിക്കുന്ന മാനസീക പിരിമുറുക്കങ്ങളും പ്രതിവിധികളും, ഒരു നല്ല രക്ഷിതാവായിരിക്കാൻ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസുകൾ എടുക്കുന്നു.