കിങ്‌സ്റ്റൺ പ്രയർ ഫെലോഷിപ്പിന്റെ ഒന്നാം വാർഷികവും ഹിന്ദി സംഗീത സന്ധ്യയും ഇന്ന്
കിങ്‌സ്റ്റൺ (ഒന്റാരിയോ): കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കിങ്‌സ്റ്റൺ പ്രയർ ഫെലോഷിപ്പിന്റെ ഒന്നാം വാർഷികവും സംഗീതസന്ധ്യയും ഇന്ന് (ഒക്ടോബർ 13 ഞായറാഴ്ച) വൈകിട്ട് 5:30 ന് കിങ്സ്റ്റൺ ഗോസ്പൽ ടെംപിളിൽ വെച്ച് നടത്തപ്പെടും.
കിങ്സ്റ്റൺ ഗോസ്പൽ ടെംപിൾ സീനിയർ പാസ്റ്റർ ഫിലിപ്പ് കാരോൾ മീറ്റിംഗ് ഉത്‌ഘാടനം നിർവഹിക്കും.
കിങ്‌സ്റ്റൺ പ്രയർ ഫെലോഷിപ്പിന്റെ ഒന്നാം വാർഷികത്തിന്റെ പ്രധാന ആകർഷണം ഹിന്ദി സംഗീത സന്ധ്യയാണ്. കൂടാതെ യുവജനങ്ങൾ ചെയ്യുന്ന കോറിയോഗ്രാഫി, ലഘു നാടകം തുടങ്ങിയവയും ഒന്നാം വാർഷികത്തിന് മാറ്റ് കൂട്ടുന്നു.
കിങ്സ്റ്റണിലെ പ്രഥമ മലയാളി ക്രിസ്തിയ കൂട്ടായ്മയാണ് കിങ്‌സ്റ്റൺ പ്രയർ ഫെലോഷിപ്പ്. എല്ലാ ഞായറാഴ്ചയും വൈകിട്ട് 5:30 നാണു ആരാധന നടക്കുന്നത്.
കിങ്‌സ്റ്റൺ പ്രയർ ഫെല്ലോഷിപ്പ് പാസ്റ്റർ ലിവിങ് സാം മീറ്റിംഗിന് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്കും സൗജന്യ പാസ്സിനും ബന്ധപ്പെടുക.
ഡേവിഡ് വർഗീസ് 647 5295685, ആൻസി ജോസ് 6132171522, ലിനു ജോൺ 6137701877.