ആപ്‌കോൺ ഇംഗ്ലീഷ് വിഭാഗത്തിന്റെ പ്രത്യേക യോഗം
അബുദാബി : അബുദാബി പെന്തക്കോസ്തു സഭകളുടെ സംയുക്ത കൂട്ടായ്മ ആയ ആപ്‌കോണിന്റെ ഇംഗ്ലീഷ് വിഭാഗം 2019 ഒക്ടോബർ പത്തൊൻപതാം തീയതി “Burning the Midnight Oil” എന്ന പേരിൽ ഒരു പ്രത്യേക യോഗം സംഘടിപ്പിക്കുന്നു. അബുദാബി ഇ. സി. സി. യിൽ അപ്പർ ചാപ്പൽ രണ്ടിൽ വച്ചു രാത്രി ഏട്ടു മുതൽ പത്തു വരെ നടത്തുന്ന യോഗത്തിൽ അനുഗ്രഹീത വേദാധ്യാപകനായ ഡോ. ടി. എം. ജോയൽ സംസാരിക്കുന്നു. അനുഗ്രഹീതമായ ആരാധനയും, സംവാദങ്ങളും, ദൈവവചനത്തിന്റെ ആഴമായ പഠനങ്ങളും ഉണ്ടായിരിക്കുന്നതാണ്.