ശാരോൻ ജനറൽ കൺവൻഷൻ നവംബർ 25 മുതൽ
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ നവംബർ 25 മുതൽ ഡിസംബർ 1 വരെ തിരുവല്ല ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ചു നടക്കും. സഭാ അന്തർദേശീയ പ്രസിഡന്റ് റവ. ജോണ് തോമസ്, ദേശീയ പ്രസിഡന്റ് പാസ്റ്റർ പി.എം. ജോണ്, റവ. ജേക്കബ് തോമസ് (ഇറ്റാർസി) തുടങ്ങിയവരും മറ്റു കർതൃദാസന്മാരും പ്രസംഗിക്കും. ‘വിശ്വാസത്തിനായി പോരാടുക’ എന്നതാണ് ചിന്താവിഷയം. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.
പാസ്റ്റഴ്‌സ് സെമിനാർ, ബൈബിൾ സ്റ്റഡി, കാത്തിരിപ്പു യോഗങ്ങൾ, മിഷൻ സമ്മേളനം, സി.ഇ.എം – സണ്ടേസ്കൂൾ സംയുക്ത സമ്മേളനം, വനിതാ സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ചു നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടും കർതൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിൽ നിന്നുമായി കർതൃദാസന്മാരും വിശ്വാസികളും പങ്കെടുക്കും. കൺവൻഷന്റെ വിപുലമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.