ചെറുവക്കൽ ശാലേം പി.വൈ.പി.എയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടന്നു
ബ്ലസൻ ചെറുവക്കൽ
ചെറുവക്കൽ: ഇന്ത്യാ പെന്തക്കോസ്ത് യുവജന സംഘടന ചെറുവക്കൽ ശാലേം പി.വൈ.പി.എ യുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണവും സ്നേഹ സംഗമവും നടന്നു.
സെപ്റ്റംബർ 29 ഞായർ വൈകിട്ട് 4 മണിമുതൽ ചെറുവക്കൽ ശാലേം ഐ.പി.സി ഹാളിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.ഷാജിയുടെ അദ്ധ്യക്ഷതയിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സാം കെ ഡാനിയേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇളമ്മാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കവിള, ചെറുവക്കൽ, ചെങ്കൂർ എന്നീ വാർഡുകളിലെ നിരാലംബരായവർക്കാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്. സമ്മേളനത്തിൽ സഭാ സെക്രട്ടറി ബ്രദർ ജോസ് എം ആശംസ അറിയിച്ചു. ബ്രദർ ലിജോ രാജു സ്വാഗതവും സിസ്റ്റർ ബ്ലസി അലക്സ് കൃതജ്ഞതയും അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഷൈല മനോജ്, ശ്രീ ചന്ദ്രൻ പിള്ള, ശ്രീ നിസ്സാർ എന്നിവരെ കൂടാതെ സഭാ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.