വേൾഡ് ക്രിസ്ത്യൻ കൗൺസിൽ (WCC) സമ്മേളനം കൊട്ടാരക്കരയിൽ
കൊട്ടാരക്കര: സംഘടനാവിഭാഗ വ്യത്യാസമെന്യേ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആദിയായ വിവിധ മേഖലകളിലൂടെ സമൂഹത്തിന്റെ വികസനത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ യത്നിക്കുന്ന ആഗോളസംഘടനയായ “വേൾഡ് ക്രിസ്ത്യൻ കൗൺസിലിന്റെ”(WCC) ഇന്ത്യാഘടകത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ക്രിസ്തീയ സംഘടനകളുടെ സംയുക്ത സമ്മേളനം ഒക്ടോബർ 1, ചൊവ്വ 3 മണിമുതൽ 5.30 വരെ കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരിയുടെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.
പ്രസ്തുത സമ്മേളനത്തിൽ ക്രിസ്ത്യൻ സമൂഹത്തിനു ന്യൂനപക്ഷം എന്ന നിലയിൽ ലഭ്യമാകുവാനുള്ള അവകാശങ്ങൾ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സർക്കാർ സംവിധാനങ്ങളിൽ നിന്നും ലഭിക്കേണ്ട പൗരാവകാശങ്ങൾ, പെന്തക്കോസ്ത് വിഭാഗങ്ങൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ആദിയായ വിഷയങ്ങളെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ശ്രീ.പി കെ ഹനീഫ സംസാരിക്കും. വിവിധ സഭാനേതാക്കൾ, ജനപ്രതിനിധികൾ, സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, റവ. ജെസ്റ്റിൻ കോശി ബാംഗ്ലൂർ, ബ്രദർ ഡേവിഡ് സാമുവേൽ കൊല്ലം.