ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെല്ലോഷിപ്പ് മാധ്യമ സെമിനാർ ഒക്ടോബർ ഒന്നിന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെല്ലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ “സോഷ്യൽ മീഡിയായും പെന്തക്കോസ്ത് ഇടപെടലുകളും” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ ഒക്ടോബർ 1ന് ഉച്ചക്ക് 2.30 ന് മുളക്കുഴ സീയോൻകുന്നിൽ വച്ച് നടത്തപ്പെടുന്നു.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.സി.സണ്ണിക്കുട്ടി മുഖ്യ സന്ദേശം നൽകും. പാസ്റ്റർ ജെ.ജോസഫ്(റൈറ്റേഴ്‌സ് ഫെല്ലോഷിപ്പ്, പ്രസിഡന്റ്) അധ്യക്ഷത നിർവഹിക്കും. പാസ്റ്റർ ജെയ്‌സ് പാണ്ടനാട് പ്രബന്ധാവതരണം നടത്തും. പാസ്റ്റർ ജോമോൻ ജോസഫ് മോഡറേറ്റർ ആയിരിക്കും. ഡോ. ഷിബു കെ. മാത്യു, പാസ്റ്റർ സാംകുട്ടി മാത്യു, പാസ്റ്റർ റൊണാൾഡ് കെ സണ്ണി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.




- Advertisement -